പാനൂര്‍: വിവാഹ തലേന്ന് 17കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ യൂനിറ്റ് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ വിളക്കോട്ടൂര്‍ യൂനിറ്റ് സെക്രട്ടറി ലിനീഷി(26)നെയാണ് കൊളവല്ലൂര്‍ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. 17കാരിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചൂവെന്ന പരാതിയിലാണ് ലിനീഷിന്റെ വിവാഹത്തലേന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇതോടെ വിവാഹം മുടങ്ങി. പരിസരവാസി കൂടിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു നല്കിയ പരാതിയിലാണ് ലിനീഷിനെ പിടികൂടിയത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: