അഴീക്കോട് മേഖലയിലെ അക്രമങ്ങള്‍ക്ക് കാരണം പോലീസ് : ബിജെപി

Thursday 22 February 2018 8:52 pm IST

 

അഴീക്കോട്: വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലും പ്രത്യേകിച്ച് അഴീക്കോട് മേഖലയിലും നടക്കുന്ന അക്രമങ്ങള്‍ക്ക് പ്രധാന കാരണം നേരത്തെ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍രുടെ ഉദാസീനതയും സ്വജനപക്ഷപാതവും രാഷ്ട്രീയ താല്‍പര്യവുമാണെന്ന് അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി മണ്ഡലം കമ്മറ്റിയംഗം പ്രശാന്തിന്റെ വീട്ടിനു നേരെ മൂന്നു തവണ അക്രമമുണ്ടായിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാനോ ബോംബേറ് കേസില്‍ എഫ്‌ഐആര്‍ പോലും ഇടാന്‍ തയ്യാറാകാതെ നീര്‍ക്കടവ് മേഖലയില്‍ ബിജെപി പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ക്ക് നേരെ ബോംബെറിയുകയും അക്രമിച്ചും നിരവധി വീടുകള്‍ തീവ്വെച്ച് നശിപ്പിച്ചിട്ടും സിപിഎമ്മിന്റെ ക്രിമിനിലുകള്‍ പ്രതികളായിട്ടുളള കേസുകളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.