അഴീക്കോട്: കാപ്പിലെപ്പീടിക, പൂതപ്പാറ എന്നിവിടങ്ങളിലെ സിപിഎം ഓഫീസുകള്‍ ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടതില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നിരപരാധികളായ സംഘ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാനുളള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: