കസ്തൂരി വെണ്ട

Friday 23 February 2018 2:44 am IST

ശാസ്ത്രീയ നാമം :  Abelmoschus moschatus

സംസ്‌കൃതം : ലത കസ്തൂരി

തമിഴ്: വെണ്ടൈ കസ്തൂരി

എവിടെക്കാണാം : ഇന്ത്യയില്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  

കസ്തൂരി വെണ്ടയുടെ മൂത്ത വിത്ത് പൊടിച്ച് തേനില്‍ ചാലിച്ച് സേവിച്ചാല്‍ വായ്‌നാറ്റം, വായ്പുണ്ണ്, ചുമ എന്നിവ ശമിക്കും. കസ്തൂരി വെണ്ട സമൂലം പാലില്‍ അരച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, ചൊറിച്ചില്‍ ഇവ മാറും. കസ്തൂരി വെണ്ട സമൂലം( 60 ഗ്രാം) ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഏലത്തരി പൊടിച്ചത് കാല്‍ ടീ സ്പൂണ്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിക്കുക. മൂത്രത്തില്‍ പഴുപ്പ്, മൂത്രച്ചുടിച്ചില്‍, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന എന്നിവ ശമിക്കും. കസ്തൂരി വെണ്ടയുടെ ഇളം കായ് പച്ചക്ക് കഴിച്ചാല്‍ നാഡീ ദൗര്‍ബല്യം, പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവ് ഇവ മാറും. 

ഇല അരച്ച് തേനില്‍ ചാലിച്ച് നെഞ്ചില്‍ ലേപനം ചെയ്താല്‍ നെഞ്ചിലെ കഫക്കെട്ട്( ബ്രോങ്കെയ്റ്റിസ്) മാറും. വേര് പാലില്‍ അരച്ച് തേച്ചാല്‍ പാമ്പുകടിയേറ്റുണ്ടാകുന്ന വിഷത്തിന്റെ ശക്തി കുറയും. ഇലയും ഇളം കായും ചതച്ച് കിട്ടുന്ന കൊഴുത്ത നീരെടുത്ത് ഗുഹ്യഭാഗത്ത് ധാരചെയ്താല്‍ ഗൊണേറിയ കൊണ്ടുള്ള വ്രണങ്ങള്‍ ശമിക്കും. 

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.