കഞ്ചാവ് വില്‍പ്പന: ബംഗാളികള്‍ പിടിയില്‍

Friday 23 February 2018 2:00 am IST
പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ മൂന്ന് ബംഗാളികള്‍ പിടിയില്‍. പോലീസ് നടത്തിയ റെയ്ഡില്‍ ബംഗാള്‍ സാംബല്‍പൂര്‍ ജില്ലക്കാരായ സാഗരൂഖാന്‍(24), സാദിഖ് ഇസ്ലാം (30), ഖുലാംഷുക്കൂര്‍ മിയ റബ്ബാനി(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി.

 

ചങ്ങനാശേരി: പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ മൂന്ന് ബംഗാളികള്‍ പിടിയില്‍. പോലീസ് നടത്തിയ റെയ്ഡില്‍ ബംഗാള്‍ സാംബല്‍പൂര്‍ ജില്ലക്കാരായ സാഗരൂഖാന്‍(24), സാദിഖ് ഇസ്ലാം (30), ഖുലാംഷുക്കൂര്‍ മിയ റബ്ബാനി(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ ആന്റീ ഗുണ്ടാസ്‌ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. പ്രതികള്‍ പായിപ്പാട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍പറഞ്ഞു. തൊഴിലാളികള്‍ എന്ന വ്യാജേന മൂവരും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവു വിറ്റുവരുകയായിരുന്നു. പായിപ്പാട് തുരുത്തിക്കടവിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികള്‍ ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് വില്‍പനക്കെത്തിച്ചിരുന്നത്. അന്വേഷണ സംഘം  ഇതര സംസ്ഥാന തൊഴിലാളിയെക്കൊണ്ട് ഫോണില്‍ കഞ്ചാവ് ആവശ്യപ്പെട്ടു. ചെറിയ പൊതികളില്‍ കഞ്ചാവുമായെത്തിയപ്പോഴാണ് സംഘത്തെ ബുധനാഴ്ച രാത്രി് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.