വൈദ്യുതി നിരക്ക് കുടിശിക രണ്ടരക്കോടി വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്തു

Friday 23 February 2018 2:00 am IST
വാട്ടര്‍ അതോറട്ടിയുടെ വൈദ്യുതി നിരക്ക് കുടിശിക രണ്ടര കോടി. കുടിശികഈടാക്കാന്‍ കോട്ടയം വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് വാഹനങ്ങളാണ് റവന്യൂ റിക്കവറി ഉദ്യോഗസ്ഥര്‍ ഇന്നലെ ജപ്തി ചെയ്തത്.

 

കോട്ടയം: വാട്ടര്‍ അതോറട്ടിയുടെ വൈദ്യുതി നിരക്ക് കുടിശിക രണ്ടര കോടി. കുടിശികഈടാക്കാന്‍ കോട്ടയം വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് വാഹനങ്ങളാണ് റവന്യൂ റിക്കവറി ഉദ്യോഗസ്ഥര്‍ ഇന്നലെ ജപ്തി ചെയ്തത്.

ഇന്നലെ രാവിലെ റവന്യൂ റിക്കവറി തഹസില്‍ദാര്‍ വി. ചന്ദ്രലേഖയുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികള്‍. ബൊലേറോ, ജീപ്പ്, കാര്‍ എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്തത്. ജീപ്പ് ഓടിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ വാട്ടര് അതോറിറ്റി ഓഫീസിന് മുമ്പില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് രണ്ട് വാഹനങ്ങള് റവന്യൂ റിക്കവറി ഓഫീസിലേക്ക് മാറ്റി.

വാട്ടര്‍ അതോറിറ്റി കോട്ടയം കളക്ടറേറ്റ് ഡിവിഷന്‍ 2017 ജൂലായ് വരെ 2.69 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ളത്. 

തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായില്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പണം അടയ്ക്കാതെ വന്നതോടെയാണ് ജപ്തി നടപടി സ്വീകരിച്ചതെന്ന് റവന്യൂ റിക്കവറി ഉദ്യോഗസ്ഥര്‍ പറയുന്നത്.

റവന്യൂ ഉദ്യോഗസ്ഥര്‍ എട്ട് വാഹനങ്ങള്‍ ജപ്തി ചെയ്യാനാണെത്തിയത്. വാഹനങ്ങളുടെ ആര്‍സി ബുക്ക് പരിശോധിച്ചപ്പോള്‍ മൂന്ന് വാഹനങ്ങള്‍ മാത്രമാണ് കോട്ടയം കളക്‌ട്രേറ്റ് ഡിവിഷന്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ഉള്ളുവെന്ന് മനസ്സിലായി. ബാക്കിയുള്ള അഞ്ച് വാഹനങ്ങള്‍ മറ്റ് ഡിവിഷന്റേതായിരുന്നു. 

വൈദ്യുതിചാര്‍ജ് അടയ്ക്കുന്നതിനുള്ള തുക ചീഫ് ഓഫീസില്‍ നിന്ന് ലഭിക്കാത്തതാണ് കുടിശിഖ ഉണ്ടാകാന്‍് കാരണമെന്ന് വൈദ്യുതി ബോര്‍ഡ് കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു. 

മുട്ടമ്പലം വില്ലേജ് ഓഫീസര്‍ ബിജു മാത്യു, റവന്യൂ ഇന്‍സ്‌പെകടര്‍മാരായ ജോബി തോമസ്, കെ.ജി. ഷീലമ്മ, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബാലഗോപാല്‍ എന്നിവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.