മുന്നണി വിപുലീകരണം: സിപിഐയുടെ എതിര്‍പ്പ് സിപിഎം തള്ളുന്നു

Friday 23 February 2018 2:30 am IST

തൃശൂര്‍: സിപിഐയുടെ എതിര്‍പ്പ് തള്ളിക്കളഞ്ഞ് മുന്നണി വിപുലീകരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇടതുമുന്നണിയെ വിപുലീകരിച്ചു ശക്തിപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഇതു പാര്‍ട്ടി ഒറ്റയ്ക്കു തീരുമാനമെടുത്തു നടപ്പാക്കേണ്ട കാര്യമല്ല. മുന്നണിയുടെ കൂട്ടായ തീരുമാനം ഇതിനാവശ്യമാണ്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

സിപിഐയുടെ എതിര്‍പ്പ് കണക്കാക്കേണ്ട കാര്യമില്ല. മുന്നണി വിപുലീകരണമാണ് പ്രധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.