മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ് സി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.
എമാന, എവര്ട്ടണ്,ലൂസിയന്‍ ഗോയിന് എന്നിവരാണ് ആതിഥേര്‍ക്കുവേണ്ടി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഒരു ഗോള്‍ മുംബൈയുടെ ദാനമായിരുന്നു. ലൂസിയന്‍ ഗോയിന്റെ ബൂട്ടില്‍ നിന്നാണ് സെല്‍ഫ് ഗോള്‍ പിറന്നത്. സാമ്പിന്ഹയാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ നേടിയത്.
ഈ വിജയത്തോടെ 16 മത്സരങ്ങളില്‍ 23 പോയിന്റുമായി മുംബൈ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.പതിനേഴ് മത്സരങ്ങളില്‍ 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: