കാലാവസ്ഥ ചതിച്ചു: കോഹ്‌ലി

Friday 23 February 2018 2:44 am IST

സെഞ്ചൂറിയന്‍ : തുടര്‍ച്ചയായി പെയ്ത ചാറ്റല്‍ മഴയാണ് രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യന്‍ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മഴ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇന്ത്യന്‍ സ്‌കോറായ  188 റണ്‍സ് പ്രതിരോധിക്കാന്‍  ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ തുറുപ്പുചീട്ടായ സ്പിന്നര്‍ യുവേന്ദ്ര ചഹലിന് മഴമൂലം മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. നനഞ്ഞ പന്തുമായി ബൗള്‍ ചെയ്യുന്നതിന് പ്രയാസപ്പെട്ടു. ചഹലിന്റെ നാല് ഓവറില്‍ 64 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്്‌സമാന്മാര്‍ അടിച്ചെടുത്തത്.

ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യന്‍ സ്‌കോര്‍ മറികടന്നു. ഈ വിജയത്തോടെ അവര്‍ പരമ്പരയില്‍ ഇന്ത്യക്കൊപ്പം എത്തി 1-1.

മനീഷ് പാണ്ഡ്യയും റെയ്‌നയും ഭംഗിയായി ബാറ്റ് ചെയ്തു. ധോണിയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 188 റണ്‍സിലെത്തി. വിജയിക്കാവുന്ന സ്‌കോറാണിതെന്ന് കരുതി. പക്ഷെ കലാവസ്ഥ ചതിച്ചു. 12-ാം ഓവര്‍ വരെ കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ നീങ്ങി. മഴയെത്തിയതോടെ ബൗളിങ് ദുഷ്‌ക്കരമായെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്്‌സ്മാന്മാരെ കോഹ്‌ലി പുകഴ്ത്തി. വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്. ക്ലാസനും ഡുമിനിയും മികവു കാട്ടിയെന്ന് കോഹ് ലി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.