റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്ത്

Friday 23 February 2018 2:44 am IST

മാഡ്രിഡ് : പിന്നില്‍ നിന്ന് പൊരുതിക്കയറി ലീഗന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത റയല്‍ മാഡ്രിഡ് ലാലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സ്്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെയാണ് റയല്‍ മാഡ്രിഡ് കളിക്കളത്തിലിറങ്ങിയത്്.

ഈ വിജയത്തോടെ റയല്‍ മാഡ്രിഡിന് 24 മത്സരങ്ങളില്‍ 48 പോയിന്റായി. 24 മത്സരങ്ങളില്‍ 62 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും. അവര്‍ക്ക് 24 മത്സരങ്ങളില്‍ 55 പോയിന്റുണ്ട്.

റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് ലീഗന്‍സ് ആറാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തി. ബസ്റ്റിന്‍സയാണ് ഗോള്‍ നേടിയത്.

ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച മാഡ്രിഡ് പതിനൊന്നാം മിനിറ്റില്‍ സമനില കണ്ടെത്തി. സ്പാനിഷ് താരം ലുക്കസ് വസ്‌ക്യൂസാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്ക മുന്‍പ് റയല്‍ ലീഡ് നേടി. 29-ാം മിനിറ്റില്‍ കസിമിറോയാണ് മാഡ്രിഡിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിലും തേരോട്ടം തുടര്‍ന്ന റയല്‍ മാഡ്രിഡ് അവസാന നിമിഷങ്ങളില്‍ മൂന്നാം ഗോളും കുറിച്ച് വിജയമുറപ്പിച്ചു. പെനാല്‍റ്റി ഗോളാക്കി റാമോസാണ് സ്‌കോര്‍ ചെയ്തത്്. ബോക്‌സിനകത്ത് മറ്റേയൂ കോവാസിക്കിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍ക്കി വിധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.