സെവിയ്യ: ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗീയുടെ മിന്നുന്ന പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. യുവേഫാ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ അവര്‍ സെവിയ്യയെ അവരുടെ തട്ടകത്തില്‍ ഗോള്‍ രഹിത സമനിലിയില്‍ പിടിച്ചു നിര്‍ത്തി.
സെവിയ്യന്‍ താരങ്ങള്‍ ഗോലക്ഷ്യമാക്കി തൊടുത്തുവിട്ട്എട്ടോളം ഷോട്ടുകള്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് അനായാസം രക്ഷപ്പെടുത്തി. അതേസമയം സെവിയ്യന്‍ ഗോളിക്ക്് പണി കുറവായിരുന്നു. ഒരു ഷോട്ട് മാത്രമാണ് നേരിടേണ്ടിവന്നത്. ഇതില്‍ ഒന്നുമാത്രാണ് ഗോള്‍ വലയെ ലക്ഷ്യമാക്കിയെത്തിയത്്.
സെവിയ്യയാണ് മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ചത്. അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പലപ്പോഴും യുണൈറ്റഡ് ഗോളി ഡേവിഡാണ് സെവിയ്യയ്ക്ക് വിലങ്ങ് തടിയായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സെവിയയും തമ്മിലുള്ള രണ്ടാം പാദ മത്സരം ഓള്‍ഡ് ട്രാമഫാര്ഡില് മാര്‍ച്ച് 13 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: