97 കോടിയുടെ പദ്ധതി അംഗീകരിക്കണം: കേരളം

Friday 23 February 2018 2:30 am IST

ന്യൂദല്‍ഹി: കുട്ടനാട് രണ്ടാംഘട്ട പാക്കേജിന്റെ ഭാഗമായി കൃഷിയും ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള പൈലറ്റ് പാക്കേജായി 97 കോടിയുടെ പദ്ധതി അംഗീകരിക്കണമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിനോട് അഭ്യര്‍ത്ഥിച്ചു. കുട്ടനാടന്‍ ജലാശയങ്ങളില്‍ നെല്‍കൃഷിക്കും മത്സ്യകൃഷിക്കും ഭീഷണിയാകുന്ന കുളവാഴ അടക്കമുള്ള കളകളുടെ നിര്‍മാര്‍ജനം അടക്കമുള്ളവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിരേഖയും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. 

കൃഷി വകുപ്പിന് വേണ്ടി ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ബിലോ സീലെവല്‍ ഫാമിങ് എന്ന സ്ഥാപനമാണ് പദ്ധതിക്കായി ഡിപിആര്‍ തയ്യാറാക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതിക്കു മുന്‍കൂര്‍ നല്‍കിയ 58.105 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ധനസഹായമായി അനുവദിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിനോട് അഭ്യര്‍ത്ഥിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.