സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സമ്മേളനത്തിന് തുടക്കമായി

Friday 23 February 2018 2:30 am IST

കാസര്‍കോട്: സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 

സംസ്‌കൃത പണ്ഡിതനും മഹാജന സംസ്‌കൃത കോളേജിന്റെ സ്ഥാപകനുമായ നീര്‍ച്ചാല്‍ ശ്രീ ഖണ്ഡിഗെ ഭട്ടിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ഐ.വി. ഭട്ട് ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ ജ്വലിപ്പിച്ചു. 

തുടര്‍ന്ന് സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വേണു ചൊവ്വല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി കണ്‍വീനര്‍ കെ. മധു സ്വാഗതവും കെഎസ്ടിഎഫ് ജില്ലാ സെക്രട്ടറി ഇ.എ. ഹരികുമാര്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഡിഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. 24 ന് രാവിലെ സംസ്ഥാന സമിതിയോഗത്തോടെ സമ്മേളനം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.