സിഐടിയുകാരനെ പോലീസില്‍ നിന്ന് റാഞ്ചി

Friday 23 February 2018 2:30 am IST

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ പോലീസ് ജീപ്പില്‍ നിന്ന് ബലമായി മോചിപ്പിച്ചു. അക്രമത്തില്‍ രണ്ട് എസ്‌ഐ മാര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്ക്. ബസ്സില്‍ മഫ്ടിയിലിരിക്കുകയായിരുന്ന ട്രാഫിക് അഡീഷണല്‍ എസ്‌ഐ ബാബുരാജിന്റെ ശരീരത്തിലേക്ക് ലഗേജ് ഇട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത്  ചോദ്യം ചെയ്തപ്പോള്‍  സിഐടിയു നേതാവ് റിയാസ് മര്‍ദ്ദിച്ചു. 

അന്വേഷിക്കാനെത്തിയ കസബ എസ്‌ഐ പി.കെ. പ്രകാശന്‍, പോലീസുകാരായ സി.കെ. ബൈജു, കെ.എസ്. ശ്രീഹരി, പി.എസ്. ജയേഷ്  എന്നിവരെയും  സിഐടിയുക്കാര്‍ ആക്രമിച്ചു. തുടര്‍ന്ന്  കസ്റ്റഡിയിലെടുത്ത റിയാസിനെ സിഐടിയു- സിപിഎം സംഘം ബലമായി മോചിപ്പിച്ചു. പരിക്കേറ്റ പോലീസുകാരെ ബീച്ച് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് രണ്ട് സിഐടിയുക്കാരും ചികിത്സ തേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.