പാക് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു

Friday 23 February 2018 7:46 am IST
പൂഞ്ചിലെ മെന്ദാര്‍ സെക്ടറില്‍ നിരന്തരം ആക്രമണം നടത്തിയിരുന്ന പാക് സൈനിക പോസ്റ്റാണ് ഇന്ത്യ നശിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റാണ് തകര്‍ത്തത്. പൂഞ്ചിലെ മെന്ദാര്‍ സെക്ടറില്‍ നിരന്തരം ആക്രമണം നടത്തിയിരുന്ന പാക് സൈനിക പോസ്റ്റാണ് ഇന്ത്യ നശിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

നേരത്തെ പാക് സൈന്യത്തിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കുപ്വാര ജില്ലയിലെ താംഗ്ധര്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌നൈപ്പര്‍ വെടിവയ്പിലാണ് ബിഎസ്എഫ് ജവാനായ എസ്.കെ.മുര്‍മുവിനു പരിക്കേറ്റത്. അന്നുതന്നെ ഇദ്ദേഹത്തെ ബദാമിബാഗ് കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം വ്യാഴാഴ്ച മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.