ദല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചു; കേജ്‌രിവാളിനെ വെട്ടിലാക്കി വി.കെ. ജെയ്ന്‍

Friday 23 February 2018 8:10 am IST
അന്‍ഷു പ്രകാശിന് മര്‍ദനമേല്‍ക്കുന്നതു കണ്ടെന്നും സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ കണ്ണട വീണുപൊട്ടിയെന്നും കേജ്‌രിവാളിന്റെ ഉപദേശകന്‍ വി.കെ ജെയ്ന്‍ പോലീസിനു മൊഴിനല്‍കി.

ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ എഎപിയെ കുരുക്കിലാക്കി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഉപദേശകന്‍ വി.കെ. ജെയ്ന്‍.

അന്‍ഷു പ്രകാശിന് മര്‍ദനമേല്‍ക്കുന്നതു കണ്ടെന്നും സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ കണ്ണട വീണുപൊട്ടിയെന്നും ജെയ്ന്‍ പോലീസിനു മൊഴിനല്‍കി.

കേസില്‍ എഎപി എംഎല്‍എമാരുടെ ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കുന്നതിനിടെ ജെയ്‌നിന്റെ സാക്ഷിമൊഴി പോലീസ് കോടതിയില്‍ നല്‍കി. എഎപി എംഎല്‍എമാര്‍ അന്‍ഷു പ്രകാശിനെ വളയുകയും അദ്ദേഹത്തെ അവര്‍ ആക്രമിക്കുകയും ചെയ്തു. ഈ സമയം അന്‍ഷു പ്രകാശിന്റെ കണ്ണട താഴെവീണുപോട്ടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

ജെയ്ന്‍ ബുധനാഴ്ച നല്‍കിയ മൊഴിയില്‍നിന്നും വിരുദ്ധമായ മൊഴിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. താന്‍ സംഭവം കണ്ടില്ലെന്നും ഈ സമയം കുളിമുറിയിലായിരുന്നു എന്നാണ് ജെയ്ന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. പ്രകാശ് ജര്‍വാളും അമാനത്തുള്ള ഖാനും വേട്ടയാടപ്പെടുന്നത് ദളിതനും മുസ്ലിമും ആയതിനാലാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണെന്നും പാര്‍ട്ടി നേതാവ് അ ശുതോഷ് ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.