ബില്‍ബാവോ: സ്പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് മരിച്ചു.
അത്ലറ്റികോ ബില്‍ബാവോയും സ്പാര്‍ട്ടാക് മോസ്കോയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഇരു ടീമിന്റെയും ആരാധകര്‍ ഏറ്റുമുട്ടിയത്. മത്സരത്തിനു ശേഷം നിരത്തില്‍ ഇരു ആരാധകരും കരിമരുന്ന് പ്രയോഗം നടത്തുകയും ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സംഘര്‍ഷം നിയന്ത്രക്കിന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് പോലീസുകാരന്റെ മരണത്തിനിടയാക്കിയത്. മത്സരത്തില്‍ സ്പാര്‍ട്ടാക് മോസ്കോ 2-1 ന് ജയിച്ചിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ 3-1 ന്റെ ജയം ബില്‍ബാവോയെ രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: