പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കും: ബിപിന്‍ റാവത്ത്

Friday 23 February 2018 9:35 am IST
പാക്കിസ്ഥാന്‍ കരുതുന്നത് യുദ്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ്. എന്നാല്‍ ഇന്ത്യക്ക് യുദ്ധമല്ലാതെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കം നിരവധി വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പിന്നീടല്ല ഏറ്റവും അടുത്തുതന്നെ പാക്കിസ്ഥാന് മറുപടി നല്‍കുമെന്ന് റാവത്ത് പറഞ്ഞു. 

പാക്കിസ്ഥാന്‍ കരുതുന്നത് യുദ്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ്. എന്നാല്‍ ഇന്ത്യക്ക് യുദ്ധമല്ലാതെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കം നിരവധി വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ വെടിനിര്‍ത്തലിനും സംഘര്‍ഷം ഇല്ലാതാക്കുന്നതിനെയും ഇന്ത്യന്‍ സൈന്യം അംഗീകരിക്കും. എന്നാല്‍ അത് നിയന്ത്രണരേഖയിലേക്ക് ഭീകരവാദികളെ അയക്കുന്നതു പാക്കിസ്ഥാന്‍ നിര്‍ത്തുന്ന ദിവസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 10 ന് സന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമണത്തില്‍ ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.