പാവങ്ങള്‍ സിപിഎമ്മിനൊപ്പമില്ല

Friday 23 February 2018 12:15 pm IST
സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുവെന്നും വിമര്‍ശനം. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തനെ വെല്ലുവിളിക്കുന്നു.

തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുവെന്നും വിമര്‍ശനം. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തനെ വെല്ലുവിളിക്കുന്നു.

പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വര്‍ധിക്കുന്നില്ലെന്നും എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലങ്ങള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് പോര. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ഭീഷണിയാണ്. നതനിരപേക്ഷ പ്രചാരണവും ശാസ്ത്രസാങ്കേതിക വിദ്യ അടക്കമുള്ള കാര്യങ്ങള്‍ പ്രചരിപ്പിച്ചും ബിജെപിയുടെ വളര്‍ച്ചയെ തടയണം.

കണ്ണൂരിലെ  രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേയും പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്തിനീ കൊലപാതകങ്ങളെന്ന് കൊല്ലത്ത് നിന്നുള്ള പ്രതിനിധി പി.കെ. ഗോപി ചോദിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.