പളുങ്കുമാല ചിത്രീകരണം തുടങ്ങി

Friday 23 February 2018 2:41 pm IST

കൊല്ലം: ചൈത്രം ഫിലിം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന പളുങ്കുമാല എന്ന ഒരു മണിക്കൂര്‍ ഹോം സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എസിപി ജോര്‍ജ്‌കോശി നിര്‍വഹിച്ചു. കൊല്ലം നഗരത്തിന്റെ രാത്രി പശ്ചാത്തലത്തിലാണ്‌സിനിമയുടെ ചിത്രീകരണം ഏറെയും. സുരേഷ്‌ചൈത്രം കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അനിലന്‍ കാവനാടാണ് നിര്‍വഹിച്ചത്. സുരേഷ് ചൈത്രം, സോണിവിദ്യാധരന്‍, സലാംകുന്നത്ത്,  ജയപ്രകാശ് പഴയിടം, ഷറഫുദീന്‍, അപര്‍ണ, ഗൗരി സന്തോഷ്, ശോഭന, ലയ എന്നിവരാണ് അഭിനേതാക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.