പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍

Friday 23 February 2018 5:33 pm IST

ഇസ്ലാമാബാദ്: ഭീകരതയെ പ്രോത്സാസിപ്പിക്കുന്നതിനെതിരെ പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പാരിസില്‍ ചേര്‍ന്ന ഉന്നതതല യോഗം പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തി. അമേരിക്കയാണ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിന് മുന്‍കൈയെടുത്തത്. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് കരിമ്പട്ടികയില്‍പ്പെടുത്താനുള്ള തീരുമാനം യോഗത്തില്‍ പാസായത്.

യു.കെ, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ഇന്ത്യയും തീരുമാനത്തെ പിന്തുണച്ച് വോട്ട് ചെയ്തു. പ്രത്യേക ബന്ധമോ സഖ്യകക്ഷിയോ അല്ലാതിരുന്നിട്ടും തുര്‍ക്കി മാത്രമാണ് പാക്കിസ്ഥാന് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പാകിസ്താനില്‍ നിക്ഷേപങ്ങള്‍ നടത്താനോ പ്രവര്‍ത്തിക്കാനോ നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടാകും

അതിനിടെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ടെറര്‍ ഫിനാന്‍സിങ് വാച്ച് ലിസ്റ്റില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.