16 വയസുകാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

Friday 23 February 2018 6:01 pm IST

ഭോപ്പാല്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 80 വയസുകാരനുള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ആറുമാസത്തോളം പീഡിപ്പിച്ചതായി പരാതി. ജബല്‍പൂരിലാണ് 16 വയസുകാരിയെ പീഡിപ്പിച്ചത്. പുറത്തു പറയാനുള്ള ഭയം മൂലം മൗനം പാലിച്ച പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീട്ടില്‍ വിവരമറിയിച്ചത്. വചന്‍ രാജക്, സുഖ്‌ദേവ്, സോനു രാജക്, രാജ്കുമാര്‍ രാജക് എന്നിവരാണ് അറസ്റ്റിലായത്. 

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. ഇതില്‍ സുഖ്‌ദേവ് തിവാരി എന്ന 80 വയസുകാരന്‍ ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. ആറുമാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇത് തിരിച്ചറിഞ്ഞ വചന്‍ രാജക് എന്നയാള്‍ സുഖ്‌ദേവ് തിവാരിയെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീടാണ് മറ്റു നാലുപേര്‍ സംഘത്തിലേക്കെത്തിയതെന്നും പറയുന്നു. 

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.