തിരുവനന്തപുരം: ഗവ സംസ്കൃത കോളേജില്‍ റൂസയുടെ സഹായത്തോടെ 26, 27 തീയ്യതികളില്‍ ശാസ്ത്രയാന്‍ 2018 സംഘടിപ്പിക്കും. 26ന് രാവിലെ 10ന് നടക്കുന്ന സംസ്കൃതആയുര്വേദ ജ്യോതിഷവിജ്ഞാന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കവി വി. മധുസൂദനന്‍നായര്‍ നിര്‍വഹിക്കും. സൗദ്യഅറേബ്യയിലെ യോഗാ ഫൗണ്ടേഷന് സ്ഥാപക ആചാര്യ രൗഫ് മര്‍വായിയെ യോഗത്തില്‍ ആദരിക്കും. 11.30 മുതല്‍ സംസ്കൃത ശില്‍പ്പശാല നടക്കും. 2 മുതല്‍ 4വരെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം തിരുവാതിരക്കളി, ഏകപാത്രാഭിനയം എന്നിവ നടക്കും. 27ന് രാവിലെ സംസ്കൃത നാടക സങ്കേതങ്ങളും ആധുനികനാടകങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം. ഉച്ചയ്ക്ക് 1.30 മുതല്‍ മറത്തുകളി. 3.30ന് നടക്കുന്ന സമാപനസമ്മേളനം. കാലടി ശങ്കചാര്യസംസ്കൃത സര്‍വകലാശാല മുന്‍ വിസി ഡോ പി.എന്‍. ഉണ്ണി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: