വൈദ്യുതി മുടങ്ങും

Saturday 24 February 2018 2:00 am IST

 

തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പനമ്പഴിഞ്ഞി ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈശ്വരവിലാസം, പഞ്ചമി ഗാര്‍ഡന്‍സ്, ജഗതി കൃഷ്ണന്‍ കോവില്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.

വെള്ളയമ്പലം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം ആശുപത്രിയും പരിസരപ്രദേശങ്ങളും, കൊച്ചാര്‍ നമ്പര്‍ 1 & 2  ട്രാന്‍സ്‌ഫോര്‍മറുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി  ഭാഗികമായി മുടങ്ങും.

പൂജപ്പുര  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുകള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പവര്‍ഹൗസ് റോഡ്, ചാല, ചെന്തിട്ട, പാട്ടുവിളാകം, തകരപറമ്പ് പ്രദേശങ്ങളില്‍  ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ  വൈദ്യുതി  മുടങ്ങും.

കഴക്കൂട്ടം 110 കെവി സബ്‌സ്റ്റേഷനില്‍ 11 കെവി ഫീഡര്‍വര്‍ക്ക്  (സ്‌കാഡ) നടക്കുന്നതിനാല്‍ കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂര്‍ സെക്ഷനുകളുടെ പരിധിയില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പെരിങ്ങമ്മല  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  ആര്‍കെവി ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  കരുമന്‍കോട്, പുള്ളിവട്ടം, പരുത്തിവിള പ്രദേശങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.