കാര്‍ഷിക വായ്പാത്തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

Saturday 24 February 2018 1:26 am IST


കുട്ടനാട്: കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കടലാസ് തട്ടിക്കൂട്ടി കര്‍ഷകരെ വഞ്ചിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും അഴിമതിക്ക് കൂട്ടുനിന്ന വികസന സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
  നൂറുകണക്കിന് കര്‍ഷകരെ കടക്കെണിയിലാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കേണ്ടതാണെന്നും കമ്മറ്റി വിലയിരുത്തി. കര്‍ഷകരെ വഞ്ചിച്ച് അവരുടെ പേരില്‍ എടുത്തിട്ടുള്ള മുഴുവന്‍ തിരിച്ചടക്കുന്നതുവരെ ബിജെപി ശക്തമായ സമര പരിപാടിക്ക് നേതൃത്വം നല്‍കുമെന്നും മണ്ഡലം കമ്മറ്റി അറിയിച്ചു.
  മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ കെ.ബി. ഷാജി, മണിക്കുട്ടന്‍ ചേലേക്കാട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.