തയ്യല്‍ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു
Saturday 24 February 2018 1:27 am IST
ആലപ്പുഴ: തയ്യല്‍ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ എ.പി. മോഹനന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ദയനീയമാണ്. ഓഫീസ് പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. അംശാദായം അടച്ചാല്‍ രസീതുപോലും നല്‍കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയുടെ ജില്ലാ സമ്മേളനം 25ന് ചേര്‍ത്തല എസ്എന്‍ഡിപി ഹാളില്‍ നടക്കും. രാവിലെ 10ന് മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഡി. രാമചന്ദ്രന് അദ്ധ്യക്ഷനാകും.