ആലപ്പുഴ: ദാരിദ്ര്യത്തിന്റെ കെടുതിയില്‍ അകപ്പെട്ട ആദിവാസി യുവാവിനെ ഭക്ഷ്യധാന്യം മോഷ്ട്ടിച്ചെന്നാരോപിച്ച് അടിച്ച് കൊന്നത് കേരളത്തിന് മാനക്കേടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്. ആദിവാസികള്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ സംഭവം. പാവപ്പെട്ടവന്റെ പട്ടിണി മാറ്റാന്‍ കഴിയാത്ത മുന്നണി സര്‍ക്കാരുകളുടെ നേട്ടങ്ങളിലെ വ്യര്‍ത്ഥതയാണ് ആദിവാസി കുടിലുകളില്‍ കാണുന്നത്. എല്ലാ പ്രതികള്‍ക്കും തക്കശിക്ഷ നല്‍കുകയും, ആദിവാസികള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: