യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്നാല്‍...

Saturday 24 February 2018 2:30 am IST

നമ്മുടെ പ്രധാന ശത്രുരാജ്യങ്ങളെന്ന് നാമെല്ലാം കരുതുന്ന പാക്കിസ്ഥാനോ ചൈനയോ ഇന്ത്യയില്‍ 'മാരകമായൊരു ബോംബി'ടുന്നുവെന്നിരിക്കട്ടെ..അങ്ങനെയുള്ള വേളയില്‍ ഒരു പ്രത്യേക മതവിഭാഗത്തിലുളളവരോ പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയിലുളളവരോ മാത്രമായി മരണപ്പെടുകയും, മറ്റുളള മതവിഭാഗങ്ങളിലുളളവരും രാഷ്ട്രീയപ്പാര്‍ട്ടികളിലുളളവരും 'ചിരഞ്ജീവി'കളായി ജീവിക്കുകയും ചെയ്യുമോ? ഒരിക്കലുമില്ല.

ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ നാം ഭാരതീയരെല്ലാം ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി മാതൃരാജ്യത്തിന്റെ നന്മയ്ക്കായി ഒന്നടങ്കം നിലകൊള്ളണ്ടേ? പ്രവര്‍ത്തിക്കണ്ടേ? ഇന്ത്യയിലുളളവരും ഇന്ത്യക്കാരാണെന്നറിയപ്പെടുന്നവരും നമ്മളെല്ലാവരും ഒന്നാണെന്ന് ചിന്തിക്കുകയും  പ്രവര്‍ത്തിക്കുകയും വേണം.ഇങ്ങനെയാണ് രാജ്യസ്‌നേഹമുളളവരെല്ലാം ചെയ്യേണ്ടത്.

അതല്ലാതെ ഇടുങ്ങിയ മനസ്സോടെ നമുക്കിഷ്ടമില്ലാത്ത മതവിഭാഗത്തിലോ രാഷ്ട്രീയപ്പാര്‍ട്ടിയിലോ ഉളളതിനാല്‍ അവരെയൊക്കെ അധിക്ഷേപിക്കുന്നത് ആരായാലും, എന്തിനുവേണ്ടിയായാലും ഭൂഷണമല്ല. 

രാജന്‍ വെങ്കിട്ടരാമന്‍ 

തമ്മനം, എറണാകുളം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.