അനുമതിയില്ലാതെ ആരാധനാലയം നിര്‍മ്മിക്കുന്നു

Saturday 24 February 2018 2:00 am IST

 

ചേര്‍ത്തല: അനുമതിയില്ലാതെ പള്ളി നിര്‍മിക്കുന്നതായി പരാതി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികാരികള്‍. വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഒളതല വെള്ളാഴത്ത് കവലയിലാണ് അനധികൃത നിര്‍മാണം നടക്കുന്നത്. 

  ഇവിടെ താമസിക്കുന്ന സ്വകാര്യ വ്യക്തി ഇയാളുടെ പേരിലുള്ള ഒന്നര സെന്റ് സ്ഥലം സമീപത്തെ കാവില്‍ സെന്റ് മൈക്കിള്‍സ് പള്ളിക്ക് ദാനമായി നല്‍കിയിരുന്നു. ഇവിടെയാണ് ഇപ്പോള്‍ പുതിയ ചാപ്പലിന്റെ നിര്‍മാണം നടത്തുന്നത്. കളക്ടറുടെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ് നിയമമെന്നിരിക്കെ ഇതെല്ലാം കാറ്റില്‍പറത്തിയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ പള്ളി പണിയുന്നത്. നിര്‍മാണവുമായി ബന്ധമില്ലെന്നും സ്ഥലം നല്‍കിയ വ്യക്തിയാണ് ചാപ്പല്‍ നിര്‍മ്മിക്കുന്നതെന്നുമാണ് പള്ളി അധികാരികളുടെ വാദം. 

  ജില്ലാ കളക്ടറിന്റേയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് കാട്ടി മനയില്‍ ബി. ബാബു തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.