ക്ഷേത്രഭൂമി കയ്യടക്കാന്‍ സര്‍ക്കാര്‍ ശ്രമം: വിവാദമാകുന്നു

Saturday 24 February 2018 2:00 am IST

 

ആലപ്പുഴ: മുല്ലയ്ക്കല്‍ ഗണപതിക്ഷേത്രത്തിനു സമീപത്തെ എതിരേല്‍പ്പ് ആല്‍ നിലനിന്നിരുന്ന സ്ഥലം കയ്യടക്കാന്‍ സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞദിവസമാണ് ആല്‍മരം മറിഞ്ഞുവീണത്. 

  മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആലും ആല്‍ത്തറയും. സമീപത്തെ ജൂവലറി കെട്ടിടത്തിന്റെ മുകളിലേക്ക് വീണ ആല്‍മരം  ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുറിച്ചു നീക്കുകയായിരുന്നു. 

  എന്നാല്‍ ഇത് തങ്ങളുടെ സ്ഥലമാണെന്നും അനുവാദമില്ലാതെ മരം മുറിച്ചു നീക്കിയതിനെതിരെ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ മുല്ലയ്ക്കല്‍ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. 

  പതിറ്റാണ്ടുകളായി ഇവിടെ ആല്‍മരം നിലനില്‍ക്കുന്നുണ്ട്. മുല്ലയ്ക്കല്‍ ക്ഷേത്ര ആചാരവുമായി ബന്ധമുള്ളതാണ് ഈ ആല്‍മരം. ആല്‍ത്തറ നിര്‍മ്മിച്ചതും ദേവസ്വം ബോര്‍ഡാണ്. ഈ സാഹചര്യത്തിലാണ് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനും ഭൂമി കയ്യടക്കാനും പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. 

  സംഭവത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രതിഷേധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.