ഇന്ന് ഹിന്ദുഐക്യവേദി പ്രതിഷേധം

Saturday 24 February 2018 2:40 am IST

കൊച്ചി: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം കേരളത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ പൊളിച്ചു കാണിക്കുന്നതാണെന്ന്  ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. 

വനവാസികള്‍ക്ക് നേരേ കേരളത്തില്‍ നിരന്തരം അക്രമങ്ങള്‍ അരങ്ങേറുകയാണ്. കേരളത്തിലായതിന്റെ പേരില്‍ ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മോഷണക്കുറ്റം ആരോപിച്ച് വിചാരണ നടത്തിയാണ് ചവിട്ടിക്കൊന്നത്. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ച ഒരു പാവത്തെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ ഫോട്ടോ എടുത്ത് രസിക്കുന്ന മലയാളിയുടെ മാനസിക നിലയ്ക്കാണ് തകരാറ്.  

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.