കൊച്ചി: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരിക നായക/നായികമാരെയൊന്നും കാണാത്തതില്‍ പരിഹസിച്ചാണ് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ: ക്ഷമിക്കണം. ഞങ്ങളാരും തന്നെ കേരളത്തില്‍ ഇല്ല. പുരസ്കാരങ്ങളൊക്കെ കേരളത്തിലെ അലമാരയില്‍ വച്ച് പൂട്ടിയിരിക്കുകയാണ്.
ഹരിയാനയിലേക്ക് പത്തുലക്ഷവുമായി ഓടിയ പിണറായി വിജയന് തൃശൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ കൊണ്ട് അട്ടപ്പാടിയിലെത്താമെന്ന് മറന്നുവെന്നും ചുരുങ്ങിയത് 25 ലക്ഷം രൂപ മധുവിന്റെ കുടുംബത്തിന് നല്‍കണമെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഒരു എംപി എന്ന നിലയില്‍ തനി കാപട്യക്കാരനായ എം.ബി. രാജേഷ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. രാജേഷ് പത്തുവര്‍ഷം എംപിയായിരുന്നിട്ടും അട്ടപ്പാടി ഇന്നും അതുപോലെത്തന്നെ നില്‍ക്കുന്നുവെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: