കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Saturday 24 February 2018 2:50 am IST

കാസര്‍കോട്: കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ 40-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസസമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖന്‍ ഉദ്ഘാടനം ചെയ്തു. ഭാരത സംസ്‌കാരത്തിന്റെ കലവറയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള താക്കോലാണ് സംസ്‌കൃത ഭാഷയെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലോഗോ തയ്യാറാക്കിയ ധര്‍മ്മത്തടുക്ക എസ്ഡിപിഎച്ച്എസ് അധ്യാപകന്‍ ശിവപ്രസാദിനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ. ശ്രീകാന്ത്, സ്വാഗതസംഘം രക്ഷാധികാരി ജയദേവഖണ്ഡിഗെ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. സുമതി, ഹക്കീം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെഡിഎസ്ടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.അജിത്ത് പ്രസാദ്, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ഗണേഷ്‌കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സനല്‍ ചന്ദ്രന്‍ സ്വാഗതവും, കെഎസ്ടിഎഫ് ജില്ലാ സെക്രട്ടറി ഇ.എ. ഹരികുമാര്‍ നന്ദിയും പറഞ്ഞു.

സംസ്‌കൃത സമ്മേളനം ചെന്നൈ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ പി.പി.ആര്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതഭാരതി അഖിലേന്ത്യാ സെക്രട്ടറി ദിനേശ് കാമത്ത് മുഖ്യ പ്രഭാഷണം നടത്തി. സിനിമാ സംവിധായകന്‍ ഡോ.ജി. പ്രഭ മുഖ്യാതിഥിയായി. എസ്എസ്‌യുഎസ് വ്യാകരണവിഭാഗം പ്രൊഫ.ഡോ. കൊമ്പക്കുളം വിഷ്ണു നമ്പൂതിരി, കെഡിഎസ്ടിഎഫ് സംസ്ഥാന സെക്രട്ടറി സി.ബി. വിനായക്, കെ.സി. പ്രസീത, കൃഷ്ണപ്രസാദ്, കെ. രാജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹരിപ്രസാദ് കടമ്പൂര്‍, ജോസ് നവവാണി, പി.കെ. അശോകന്‍, അയ്യമ്പുഴ ഹരികുമാര്‍ എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കി. യാത്രയയപ്പും സമാപന സമ്മേളനവും കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബി ഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയോഗത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.