രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു

Friday 23 February 2018 9:32 pm IST

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജിനേയുമാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. 

ഇതിനായി  ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്നു സാക്ഷികള്‍ ജയിലെത്തിയിരുന്നു. ഇതിനകം വിവാദമായി മാറിയ കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നിര്‍ണായകമായിരുന്നു. 

അറസ്റ്റിലായ ആകാശിന്റെ പങ്കിനെക്കുറിച്ച് നൗഷാദ് ആദ്യഘട്ടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ  പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.