കല്ലേക്കാട് ഭാരതീയ വിദ്യാനികേതനില്‍ ദ്വിദിന സെമിനാറിന് തുടക്കമായി

Friday 23 February 2018 2:13 am IST

 കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്‌കാരം കെട്ടിപ്പെടുത്തതും ഊന്നല്‍ കൊടുത്തതും ആധ്യാത്മികതയിലാണെന്നിരിക്കെ യോഗയിലൂടെ മനസൗന്ദര്യം കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

    ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദദാസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. 

    വിദ്യാഭരതി മുന്‍ ദേശിയാധ്യക്ഷന്‍ ഡോ.പി.കെ.മാധവന്‍, വിദ്യാഭാരതി ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി സുന്ദരേശനുണ്ണി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.മുരളീധരന്‍, കോളേജ് ഗണിത ശാസ്ത്രം മേധാവി ആശ.പി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ അശ്വിത്ത് പി.ഡി, തുടങ്ങിയവര്‍ സംസാരിച്ചു. 

   പ്രിന്‍സിപ്പാള്‍ ഡോ.പി. സി.വി. രേണുക സ്വാഗതവും ഇംഗ്ലീഷ് വിഭാഗം മേധാവി സുമ കെ.സി നന്ദിയും പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.