വായ്പകള്‍ എഴുതിത്തള്ളല്‍; നിബന്ധന ഒഴിവാക്കി

Saturday 24 February 2018 2:45 am IST

തൃശൂര്‍: പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സംസ്ഥാന പട്ടിക ജാതി- വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നല്‍കിയ വായ്പകള്‍ എഴുതിതള്ളുന്നതിന് ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പുതിയതായി ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയതായി മന്ത്രി എ.കെ. ബാലന്‍.

2010 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിയുന്ന ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതി തള്ളുന്നതിനാണ് ഇളവ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പദ്ധതി അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടിക ജാതിക്കാരായ കര്‍ഷകര്‍ക്ക് 30 സെന്റ് കൃഷി ഭൂമി വാങ്ങുന്നതിന് നാലര ലക്ഷം രൂപയുടെ വായ്പയും വിദേശത്ത് തൊഴില്‍ തേടിപോകുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ വായ്പയും നല്‍കുമെന്ന് എ.കെ. ബാലന്‍ പറഞ്ഞു. സംസ്ഥാന പട്ടിക ജാതി- വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എം.എ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.