നാളെ നാഗമ്പടത്ത് ഗതാഗത നിയന്ത്രണം

Saturday 24 February 2018 2:00 am IST

 

കോട്ടയം: റോഡ് വികസനുവമായി ബന്ധപ്പെട്ട് ഞായറാഴ്ച നാഗമ്പടത്ത് ഗതാഗത നിയന്ത്രണം .രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെയാണ് എംസി റോഡില്‍ നിയന്ത്രണം. സീസര്‍ ജങ്ഷനിലും നാഗമ്പടം സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശന റോഡിലുമാണ് അവസാന ഘട്ട ടാറിങ് നടക്കുന്നത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മീനച്ചില്‍ പാലം, റെയില്‍വേ മേല്‍പാലം വഴി സീസര്‍ ജങ്ഷനില്‍ നിന്ന് റെയില്‍വേ ഭാഗത്തേക്ക് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ പ്രവേശിക്കണം. കോട്ടയത്ത് നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍ നിന്ന് കുമരകം റോഡില്‍ തിരിഞ്ഞ് ചുങ്കം വഴി ഗാന്ധിനഗറില്‍ എത്തി പോകണം. എം.സി റോഡ് വികസനത്തിന്റെ അവസാനഘട്ടമാണ് ഇനി നടക്കാന്‍ പോകുന്നത്. റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴികെയുള്ള ഭാഗം ഉയര്‍ത്തി ടാറിങ് നടത്തി. ഞായറാഴ്ചത്തെ ജോലിയോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.