തിരുവനന്തപുരം: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നതില്‍ പ്രതിഷേധിക്കാന്‍ ഇന്ന് രാവിലെ 11 ന് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ജില്ലാ കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വാ മൂടിക്കെട്ടി കൈകള്‍ രണ്ടും കെട്ടിയാവും പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുക.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് അട്ടപ്പാടിയിലെത്തും. കൊല്ലപ്പെട്ട യുവാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും വനവാസി കുടുംബങ്ങളുമായി ആശയവിനിമയം നടത്താനുമാണ് അദ്ദേഹം അട്ടപ്പാടി സന്ദര്‍ശിക്കുന്നത്. മധുവിന്റെ സംസ്കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: