ന്യൂദല്‍ഹി: മോഷണമാരോപിച്ച് വനവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയതലത്തില്‍ മുഖം നഷ്ടപ്പെട്ട് കേരളം. സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചാനലുകളില്‍ ചര്‍ച്ചയും നടന്നു. അട്ടപ്പാടിയിലെ വനവാസി ദുരിതവും ദേശീയശ്രദ്ധയിലെത്തി. കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തിയ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന് അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി.
സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സാക്ഷരത ഏറെയുള്ള കേരളത്തില്‍ നടന്നതെന്ന് കമ്മീഷന് വൈസ് ചെയര്‍പേഴ്സണ്‍ അനസൂയ ഒയ്ഷി പറഞ്ഞു. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം അട്ടപ്പാടി സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: