സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാരെ പോലെ പെരുമാറുന്നുവെന്ന് സിപിഎം

Saturday 24 February 2018 8:44 am IST

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റേയും മന്ത്രിമാരുടേയും പ്രവര്‍ത്തനം തൃപ്തികരമല്ല. ചില സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാരെ പോലെ പെരുമാറുന്നുവെന്നും പൊതുസമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയത്. ഇവരുടെ പ്രകടനം നിരാശാജനകമാണെന്നായിരുന്നു ചര്‍ച്ചയിലെ പൊതുവികാരം. സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന സ്വയംവിമര്‍ശനത്തിനു പിന്നാലെയാണു സിപിഎമ്മിന്റെ വിമര്‍ശനവും.

കോണ്‍ഗ്രസ് ബന്ധം അധികാരത്തിലേക്കുള്ള കുറുക്കുവഴിയാണെന്നും അത് അപകടകരമാണെന്നും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി.എ. മുഹമ്മദ് റിയാസ് പരാമര്‍ശിച്ചു.  നീക്കം സംസ്ഥാനത്ത് സി പി എമ്മിനെ ദുര്‍ബലപ്പെടുത്തുമെന്നും ആരോപണമുയര്‍ന്നു. കോണ്‍ഗ്രസിനോടുള്ള യെച്ചൂരിയുടെ നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി. ഓരോ ജില്ലയില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരെയും യച്ചൂരിയുടെ നിലപാടിനെതിരെ അണിനിരത്താനാണ് ഔദ്യോഗിക നീക്കം.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.