റാന്നിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Saturday 24 February 2018 8:49 am IST

പത്തനംതിട്ട: റാന്നിയില്‍ ടിപ്പര്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. സൈനികനായ അമല്‍ രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്.

അമിത വേഗത്തിലെത്തിയ ടിപ്പര്‍ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.