ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് തടവ് ശിക്ഷ

Saturday 24 February 2018 9:05 am IST

റബാത്: മൊറോക്കോയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്ക് തടവു ശിക്ഷ. ഇവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നിലേറെ കേസുകളില്‍ മുഖ്യപ്രതിയായ ആള്‍ക്ക് 12 വര്‍ഷമാണ് തടവ്ശിക്ഷ. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സിറിയയിലേക്കും ഇറാക്കിലേക്കും യുവാക്കളെ കയറ്റി അയക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരത്തില്‍ പ്രശ്‌നബാധിത മേഖലകളിലേക്ക് ആക്രമണങ്ങള്‍ക്ക് അയച്ചിരുന്ന യുവാക്കള്‍ക്ക് ഇവര്‍ പരിശീലനവും നല്‍കിയിരുന്നുവെന്നാണ് വിവരം.  നാലു മുതല്‍ 10 വര്‍ഷം വരെയാണ് തടവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.