മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

Saturday 24 February 2018 10:01 am IST

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.