അമ്മ ടു വീലര്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Saturday 24 February 2018 10:13 am IST

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഇന്ന് ജയയുടെ സ്വപ്ന പദ്ധതികളിലൊന്നായ അമ്മ ടു വീലര്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ വായ്പക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി.

തുടര്‍ന്ന് പ്രധാന മന്ത്രി പുതുച്ചേരിയിലെ അരബിന്ദോ ആശ്രമം സന്ദര്‍ശിക്കും.തുടര്‍ന്ന് ദാമനും സന്ദര്‍ശിക്കും. ദാമനില്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.