വീണ്ടും ബാങ്ക് തട്ടിപ്പ്: ഓറിയന്റല്‍ ബാങ്കില്‍നിന്ന് 390 കോടി തട്ടി

Saturday 24 February 2018 10:39 am IST

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്ത്. ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  ദ്വാരക സേത് ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉടമകള്‍ ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി രൂപ വായ്പയെടുത്ത് മുങ്ങിയതായി പരാതി.  ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയില്‍ ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തു. ആറുമാസം മുമ്പാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലാണ് സിബിഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക സേത് ഇന്റര്‍നാഷണല്‍.  നീരവ് മോദിയുടെ അതേ രീതിയില്‍ ജാമ്യരേഖ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറിയുടെ ഉടമകളായ സഭ്യസേത്, റീത്ത എന്നിവര്‍ ഇപ്പോള്‍ ഒളിവിലാണ്.

2007-12 കാലയളവിലാണ് ദ്വാരക സേത്ത് കമ്പനി ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി വായ്പ എടുത്തത്.2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ വായ്പ തുക തിരിച്ചടക്കാതെ ഉടമകള്‍ മുങ്ങിയെന്നാണ് ബാങ്ക് നല്‍കിയ പരാതി. 10 മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറകടര്‍മാരും കുടുംബാംഗങ്ങളും സഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യകതമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.