മധുവിനെ പുനഃസൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ്

Saturday 24 February 2018 12:02 pm IST

കൊച്ചി: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിനെ ഇങ്ങനെ പുനഃസൃഷ്ടിക്കുകയായിരുന്നു ഡാവിഞ്ചി സുരേഷ്.  ഒരുപക്ഷേ ഏറ്റവും വേദന അനുഭവിച്ച സൃഷ്ടി. തികച്ചും വ്യത്യസ്തമായ സൃഷ്ടി.  കലാകാരന്റെ മുമ്പു സംഭവിച്ചിട്ടില്ലാത്ത പ്രതികരണം.  അതും പ്രതിഷേധമാണെങ്കിലും ചിലരുടെ പതിവുപോലെ അത് സംഹാരമായില്ല, സൃഷ്ടിയായി.  ആ സൃഷ്ടിയുടെ വേദന ഡാവിഞ്ചി സുരേഷ് ഇങ്ങനെ  കുറിച്ചു: ''ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെയിനി പുന:സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ സഹോദരാ'' എന്ന്.
 
പ്രസിദ്ധ കലകാരനാണ് ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര്‍ സ്വദേശി. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, പെയിന്റിങ്, ശില്‍പ്പ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലയില്‍ മികവ് തെളിയിച്ച ഡാവിഞ്ചി സുരേഷ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിനെ കളിമണ്ണില്‍ കുഴച്ചു പുനഃസൃഷ്ടിക്കുകയായിരുന്നു.
 
അസാധാരണ വേഗത്തില്‍ നിര്‍മ്മിച്ച ശില്‍പ്പത്തിന്റെ നിര്‍മ്മാണ ദൃശ്യം ഡാവിഞ്ചി സുരേഷ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചേര്‍ത്തു. അത് കണ്ടവരുടെ എണ്ണം പല ആയിരങ്ങള്‍ കവിഞ്ഞു.  
 
മധുവിന്റെ ഈ ശില്‍പ്പം പൊതു സ്മാരകമാക്കണമെന്നുള്ള ആവശ്യങ്ങള്‍ വരെ പ്രതികരണങ്ങളിലുണ്ട്. 
 
ദൃശ്യം കാണാം:
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.