പാക് ഉദ്യോഗസ്ഥനെതിരേ എന്‍ഐഎ കുറ്റപത്രം നല്‍കി

Saturday 24 February 2018 12:44 pm IST

ന്യൂദല്‍ഹി: ഇന്ത്യയ്ക്കെതിരേ 'യുദ്ധ'ത്തിന് 2014 ല്‍ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനെതിരേ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കി. അമീര്‍ സുബൈര്‍ സിദ്ദിഖി എന്ന ഇയാള്‍ ശ്രീലങ്കയില്‍ ജോലിയിലിരിക്കെയായിരുന്നു ഗൂഢാലോചന. 

ചെന്നൈയിലെ അമേരിക്കന്‍ കേണ്‍സുലേറ്റ്, ബെംഗളൂരുവിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ്, ബെംഗളൂര്‍ ഇലക്ട്രോണിക് സിറ്റി എന്നിവ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വിവിധ സ്ഥാനങ്ങളില്‍ സ്ഫോടനത്തിനായിരുന്നു ഒരു പദ്ധതി. സിദ്ദിഖ് കൊളംബോയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു 2014 ല്‍.

സിദ്ദിഖിയെ കൂടാതെ, ചെന്നൈ വാസികളായ ബാലന്‍ എന്നറിയപ്പെട്ടിരുന്ന ബാലസബ്രഹ്മണ്യന്‍, റാഫി എന്ന നൂറുദ്ദീന്‍ എന്നിവര്‍ക്കും കേസില്‍ കുറ്റപത്രമുണ്ട്. അവര്‍ വന്‍തോതില്‍ വ്യാജ നോട്ടുകള്‍ പ്രചരിപ്പിച്ച് സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് എന്‍ഐഎ പ്രസ്താവിച്ചു.

ചെന്നൈയിലെ പൂനമല്ലീ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.