അട്ടപ്പാടി: അട്ടപ്പാടിയില്‍ നിന്നും നാഗരികതയുടെ നായ്ക്കളെ തുരത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു ആവശ്യപ്പെട്ടു. അട്ടപ്പാടി ഇന്ന് മാഫിയയുടെ പിടിയിലാണ്. എല്ലാവരെയും മനുഷ്യരായി കണ്ടതുകൊണ്ടാണ് പുറത്തുനിന്നും വന്നവരെ വനവാസി സമൂഹം സ്വീകരിച്ചത്. എന്നാല്‍ അവര്‍ മനുഷ്യനെയും മണ്ണിനെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും സി.കെ ജാനു പറഞ്ഞു.
ഓരോ ആദിവാസിയും മരിച്ചു വീണപ്പോള്‍ അതിനെയെല്ലാം മദ്യപാനത്തിന്റെ പേരില്‍ എഴുതിത്തള്ളി. മാഫിയകളെ പുറത്താക്കാതെ ഇവിടത്തെ ഗോത്ര ജനതയ്ക്ക് രക്ഷപ്പെടാനാവില്ലെന്നും സി.കെ ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: