മധുവിന്റെ മരണകാരണം മര്‍ദ്ദനത്തെതുടര്‍ന്നുള്ള ആന്തരികരക്തസ്രാവം

Saturday 24 February 2018 12:50 pm IST

തൃശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു മരിച്ചത് തലയ്ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവത്തെ തുടര്‍ന്നെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നിരുന്നു. മധുവിന്റെ നെഞ്ചിലും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് സാധൂകരികരിക്കന്ന പാടുകളും നെഞ്ചില്‍ കണ്ടെത്തി. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്. അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലീസ് ജീപ്പില്‍ വച്ച്‌ ഛര്‍ദ്ദിച്ചിരുന്നു. തലയിലുണ്ടായ ക്ഷതം കാരണമാണ് മധു ഛര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ വഴിയൊരുങ്ങി. പോലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.