അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മിത ഉപകരണം കണ്ടെത്തി

Saturday 24 February 2018 1:07 pm IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മിത പ്രത്യേക ഉപകരണം കണ്ടെത്തി. ലാപ് ടോപ്പിന്റെ വലുപ്പത്തിലുള്ള മെറ്റല്‍ ബോക്‌സാണ് അതിര്‍ത്തി നിയന്ത്രണ രേഖക്ക് 100 കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്.പെട്ടിയുടെ പുറത്ത് ചൈനീസ് ഭാഷയായ മാന്‍ഡരിനിലുള്ള കുറിപ്പും മെയ്ഡ് ഇന്‍ ചൈന എന്ന മാര്‍ക്കിങ്ങും ഉണ്ട്.

അതിര്‍ത്തിയില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള കാംലെ ഗ്രാമത്തില്‍നിന്നാണ് ഉപകരണം കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഗ്രാമവാസികളാണ് ഉപകരണം ആദ്യം കണ്ടത്.

വ്യോമ നിരീക്ഷണത്തിനോ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ഉപകരണമാകാം എന്നാണ് പോലീലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഉപകരണം കണ്ടെത്തിയതിനെ കുറിച്ച് ദല്‍ഹിയിലെ കേന്ദ്രങ്ങളെ അറിയിച്ചിട്ടുള്ളതായും കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.